തിരുവനന്തപുരം- കോറോണ വ്യാപനം കാരണം ജനങ്ങള്‍ക്കുണ്ടായ പ്രയാസം കണക്കിലെടുത്ത് കേരളത്തില്‍ വൈദ്യുതി ചാർജും കുടിശ്ശികയും അടക്കാന്‍ ഒരു മാസത്ത ഇളവ്. ഈ മാസം 31 വരെ നല്‍കുന്ന ബില്ലുകള്‍ അടക്കുന്നതിനാണ് ഒരു മാസത്തെ ഇളവ്.
കണക് ഷന്‍ കട്ട് ചെയ്യില്ലെന്നും ഈ കാലയളവിൽ പിഴ ഉണ്ടായിരിക്കുന്നതല്ലെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.






