പോലീസ് മാനസികമായി പീഡിപ്പിക്കുന്നു- കമല്‍ഹാസന്‍ 

ചെന്നൈ- ഇന്ത്യന്‍ 2 സിനിമാസെറ്റിലെ ക്രെയിന്‍ അപകടത്തില്‍ അന്വേഷണം നടത്തുന്ന പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. പരാതിയുമായി കമല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അപകടരംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് കമലിന്റെ പരാതി. ഇതില്‍ നിന്ന് കോടതി അദ്ദേഹത്തെ ഒഴിവാക്കി. ഇന്ത്യന്‍ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മ്മാണസഹായി മധു എന്നിവര്‍ കൊല്ലപ്പെട്ടു.
ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് കമല്‍ഹാസന്‍ ഒരു കോടി രൂപ നല്‍കുമെന്നും പ്രസ്താവിച്ചിരുന്നു.

Latest News