140 മലയാളികള്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ കുടുങ്ങി 

മസ്‌കത്ത്- നൂറ്റിമുപ്പതോളം മലയാളി യാത്രക്കാര്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നു.  തിരുവന്തപുരത്തു നിന്നും മസ്‌കത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എഐ 549 വിമാനത്താവളത്തിലെ യാത്രക്കാരും കൊച്ചിയില്‍ നിന്നെത്തിയ എഐ 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാരുമാണ് മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്.
കൊറോണ വൈറസ് ബാധയുടെ പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയത് കാരണമാണ് യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ വിമാനത്താവള അധികൃതര്‍ ഇവരോട് മടങ്ങി പോകുവാനാണ് പറയുന്നത്.


 

Latest News