ലുധിയാനയില്‍ കൊറോണ വൈറസ് സംശയിക്കുന്ന 167 പേരെ കാണാനില്ല


ലുധിയാന- കൊറോണ വൈറസ് സംശയിക്കുന്ന 167 പേരെ കാണാനില്ല. ലുധിയാന,പഞ്ചാബില്‍ നിന്നുള്ള 29 പേരും കാണാതായവരില്‍ ഉള്‍പ്പെടുന്നുവെന്ന് സിവില്‍ സര്‍ജന്‍ ഡോ.രാജേഷ് ബഗ്ഗ അറിയിച്ചു. അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയവരുടെ പട്ടിക പഞ്ചാബിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ കണ്ടെത്താന്‍ രണ്ട് ടീമുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

119 പേരെ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം പോലിസിന് നല്‍കിയിട്ടുണ്ട്. ഇതുവരെ 12 പേരെ കണ്ടെത്തിയിട്ടുണ്ട്.77 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുത്തു.17 പേരെ ആരോഗ്യവകുപ്പ്  തിരിച്ചറിഞ്ഞിട്ടുണ്ട്. 167 പേരെ ഇപ്പോഴും കാണാനില്ലെന്ന് അദേഹം പറഞ്ഞു. പലരും തെറ്റായ മേല്‍വിലാസമാണ് നല്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
 

Latest News