ന്യൂദല്‍ഹി- പൂനെയില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 140 ആയി. ഫ്രാന്‍സ്, നെതർലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തിയ ആള്‍ക്കാണ് പൂനെയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച 42 പേരില്‍ 19 പേർ പൂനെയിലാണ്.
മൂന്ന് മരണമാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. മുംബൈയിലെ ക്സതൂർബ ആശുപത്രിയിലാണ് മൂന്നാമത്തെ മരണം. ഇവിടെ 63 കാരനാണ് മരിച്ചത്.
സൈനികന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാർച്ച് 23 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ പരിശീലന പരിപാടികളും സൈന്യം നിർത്തിവെച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സൈനിക നീക്കം, പരിശീലനം, യോഗങ്ങള്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ തുടരുന്ന പരിശീലന പരിപാടികള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഒരാള്‍ക്ക് മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ മാളുകളും ക്ലബുകലും വിനോദ പാർക്കുകകളും സ്വിമ്മിംഗ് പൂളുകളും ജിംനേഷ്യങ്ങളും മാർച്ച് 31 വരെ അടച്ചു.






