കോവിഡ് ജാഗ്രത ശക്തമായി തുടരും; മദ്യഷാപ്പുകള്‍ പൂട്ടില്ല

തിരുവനന്തപുരം- സംസ്ഥാനത്ത് തുടരുന്ന കോവിഡ് ജാഗ്രതാ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെമ്പാടും പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെങ്കിലും  ബാറുകളും ബിവറേജ് ഔട്ട്‍ലെറ്റുകളും പൂട്ടേണ്ടെന്നാണ് മന്ത്രിസഭയുടെ വിലിയിരുത്തല്‍. മദ്യഷാപ്പുകള്‍ പൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് പോയാൽ നിലവിലെ സംവിധാനങ്ങൾ മതിയാകില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Latest News