ബീജിംഗ്- ചൈനയില്‍ ചൊവ്വാഴ്ച രാത്രിവരെ 13 പുതിയ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 21 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. രോഗബാധ കുറയുകയാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 81074 ആയി. മരണ സംഖ്യ 3237 ആണ്.
കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായി കരുതുന്ന ഹുബെയ് പ്രവശ്യയില്‍ ചൊവ്വ 11 പുതിയ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ പത്ത് മരണവും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ്. രാജ്യത്ത് മടങ്ങി എത്തിയ വിദേശികളില്‍ ചൊവ്വ വരെ 155 കൊറോണ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. 12 രോഗബാധയാണ് കൂടുതലായി കണ്ടെത്തിയത്.






