യു.എ.ഇയില്‍ എയര്‍ ഇന്ത്യ സര്‍വീസുകളില്‍ മാറ്റം

ദുബായ്- കോവിഡ്–19 ബാധയെ തുടര്‍ന്ന് യു.എ.ഇയില്‍നിന്നുള്ള  എയര്‍ ഇന്ത്യാ സര്‍വീസുകളില്‍ മാറ്റം. അടുത്ത മാസം 30 വരെ കേരളത്തിലേക്ക് അടക്കമുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്. എന്നാല്‍, സമയത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

ഈ മാസം 21 മുതല്‍ അടുത്തമാസം 30 വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കും (ഐഎ 933) തിരികെയും (ഐഎ 934) സര്‍വീസുണ്ടാകും. കോഴിക്കോട്–ദുബായ് (ഐഎ 937), ദുബായ്–കോഴിക്കോട് (ഐഎ 938) എന്നിവ ഇന്നലെ മുതല്‍ അടുത്ത മാസം 30 വരെ ദിവസവും സര്‍വീസ് നടത്തും.
മറ്റു സെക്ടറുകള്‍
-ഷാര്‍ജ–തിരുവന്തപുരം (ഐഎ 968) – തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ഷാര്‍ജ–കോഴിക്കോട് (ഐഎ 997)–ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
-കോഴിക്കോട്–ഷാര്‍ജ (ഐഎ 998)–തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ചെന്നൈ–തിരുവനന്തപുരം–ഷാര്‍ജ (ഐഎ 967)–ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
-ഷാര്‍ജ–തിരുവനന്തപുരം–ചെന്നൈ (ഐഎ 968)–തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ചെന്നൈ–ദുബായ് (ഐഎ 905)–തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ദുബായ് –ചെന്നൈ(ഐഎ 906)–തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ഗോവ/ബംഗളൂരു–ദുബായ് (ഐഎ 993)–വ്യാഴം, ഞായര്‍.
-ദുബായ് –ഗോവ/ബെംഗ്ലുരു (ഐഎ 994)–വ്യാഴം, ഞായര്‍
-മുംബൈ–അബുദാബി(ഐഎ 945)–ചൊവ്വ, വ്യാഴം, ശനി, ഞായര്‍.
-അബുദാബി–മുംബൈ (ഐഎ 946)–തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.
-ഇന്‍ഡോര്‍–ദുബായ് (ഐഎ 903)–ബുധന്‍, ശനി(അടുത്തമാസം 27 വരെ).
-ദുബായ് –ഇന്‍ഡോര്‍ (ഐഎ 904)–വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).
-കൊല്‍ക്കത്ത–ദുബായ് (ഐഎ 917)–വ്യാഴം, വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).
-ദുബായ്–കൊല്‍ക്കത്ത(ഐഎ 918)–ബുധന്‍, വ്യാഴം, ശനി(അടുത്തമാസം 28 വരെ).

 

Latest News