തെഹ്‌റാന്‍- ഇറാന്‍ 85000 തടവുകാരെ മോചിപ്പിക്കുന്നു. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇറാന്‍ സര്‍ക്കാരിന്റെ നിയമകാര്യ വക്താവ് അറിയിച്ചു. രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് താത്കാലികമായി മോചിപ്പിക്കുന്നത് . പകുതിയോളം സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട കുറ്റവാളികളാണ് ഇവരിലുള്ളത്. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഗുലംഹുസൈന്‍ ഇസ്മായില്‍ അറിയിച്ചു. കൊറോണ വൈറസ് ജയിലില്‍ വ്യാപിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും താത്കാലികമായി മോചിപ്പിക്കാന്‍ യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.