കോട്ടയം- മണിപ്പുഴ നാലുവരിപാതയില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് മധ്യവയസ്‌ക മരിച്ചു. പള്ളം കുമരകത്ത് വീട്ടില്‍ സാലമ്മ(50) ആണ് മരിച്ചത്. സാലമ്മയുടെ മകന്‍ ജോമോന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളിയിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സാലമ്മയും മകനും. മണിപ്പുഴ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പിന്നാലെ എത്തിയ ടോറസ് ലോറി സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.