കേന്ദ്രമന്ത്രി മുരളീധരന്‍ കോവിഡ് സ്വയം നിരീക്ഷണത്തില്‍

ന്യൂദല്‍ഹി- തിരുവനന്തപുരത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച ഡോക്ടറോടൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മന്ത്രിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല. ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലായിരിക്കുന്നത്.

തിരുവനന്തപുരത്ത് ഡോക്ടറോടൊപ്പം പങ്കെടുത്ത യോഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

 

Latest News