രണ്ട് മുന്‍ഭാര്യമാര്‍ സംഘടിച്ചു; യുവാവിന്റെ മൂന്നാം വിവാഹം മുടങ്ങി

കൊല്ലം- രണ്ടുവിവാഹം മറച്ചുവെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയില്‍. വാളകം സ്വദേശിയായ അനില്‍കുമാറി(38)നെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്.

സി.ആര്‍.പി.എഫ്.ജവാനാണെന്നു പറഞ്ഞാണ് ഇയാള്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയത്. തൃക്കരുവ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ് മുന്‍ ഭാര്യമാരായ യുവതികള്‍ സംഘടിച്ച് കൊട്ടാരക്കര പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.

വിവാഹം കഴിക്കാനിരുന്ന യുവതിയെക്കൊണ്ട് യുവാവിനെ വിളിച്ചുവരുത്തിയാണ് അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ അഞ്ചല്‍ പോലീസിന് കൈമാറി.

 

Latest News