Sorry, you need to enable JavaScript to visit this website.

കൊറോണ സ്വയം നിരീക്ഷണം; ഫ്‌ളാറ്റില്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജിദ്ദ- കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ലോകത്തെ എല്ലാ സര്‍ക്കാരുകളും ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുകയാണ്. രോഗം വ്യാപിക്കുന്നത് തടയാന്‍ 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനും നിര്‍ദേശിക്കുന്നു.

മറ്റുള്ളവരുമായി ഇടപഴകാതെ സ്വയം ഒറ്റപ്പെടുകയാണ് സെല്‍ഫ് ഐസൊലേഷന്‍.

ഒരു വീട്ടില്‍ താമസിക്കുന്നവരില്‍ ഒരാള്‍ പനിയും ജലദോഷവും ശ്വാസതടസ്സവുമടക്കമുള്ള കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവിടെ താമസിക്കുന്ന എല്ലാവരും 14 ദിവസവും വീട്ടില്‍ അല്ലെങ്കില്‍ ഫ് ളാറ്റില്‍ തന്നെ തങ്ങണം.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാള്‍ നല്ല വായുസഞ്ചാരമുള്ള മുറിയിലാണ് കഴിയേണ്ടത്. ജനാലകള്‍ തുറന്നിടുകയും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കുകയും വേണം.

ഭക്ഷണവും മരുന്നും മറ്റും സുഹൃത്തുക്കളും ബന്ധുക്കളും വാതില്‍ക്കല്‍ എത്തിക്കണം.

പനിയും ശ്വാസതടസ്സവുമാണ് കോവിഡ് 19-ന്റെ പ്രധാനലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് മുതല്‍ 14 ദിവസം വരെയെടുക്കും.

സെല്‍ഫ് ഐസൊലേഷന്‍ സ്വീകരിച്ച ഒരാളുടെ ഫ് ളാറ്റില്‍ പൊതു കിച്ചണ്‍ ആണെങ്കില്‍ മറ്റുള്ളവരുള്ളപ്പോള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷണം സ്വന്തം മുറിയില്‍ കൊണ്ടുവന്നാണ് കഴിക്കേണ്ടത്. ഫ് ളാറ്റിലെ എല്ലാ സ്ഥലങ്ങളും ശുചീകരണ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് എല്ലാ ദിവസവും ശുചീകരിക്കണം.
 
സഹ താമസക്കാരുമായും കുടുംബവുമായും പൂര്‍ണമായും ബന്ധം വിഛേദിക്കണമെന്നല്ല,  സമ്പര്‍ക്കവും ഇടപഴകലും പരമാവധി കുറയ്ക്കണം. സാധ്യമാണെങ്കില്‍ ആറ് അടി അകലം പാലിക്കുകയും തനിച്ച് ഉറങ്ങുകയും വേണം.

നിരീക്ഷണത്തില്‍ കഴിയുന്നവരോടൊപ്പം താമസിക്കുന്നവര്‍ ഇടക്കിടെ കൈകള്‍ കഴുകണം. നിരീക്ഷണത്തിലുള്ളയാളുമായി ഇടപഴകേണ്ടി വന്നാല്‍ വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം.

തോര്‍ത്തുകളും മറ്റു വസ്തുക്കളും ഷെയര്‍ ചെയ്യാന്‍ പാടില്ല. പ്രത്യേക ബാത്ത് റൂം ഉപയോഗിക്കണം. ഇതു സാധ്യമല്ലെങ്കില്‍ നിരീക്ഷണത്തിലുള്ളയാള്‍ ഏറ്റവും ഒടുവിലായിരിക്കണം ബാത്ത് റൂം ഉപയോഗിക്കേണ്ടത്. അതിനശേഷം നന്നായി വൃത്തിയാക്കുകയും വേണം.

ഐസോലേഷനിലുള്ളവര്‍ ഉപയോഗിച്ചതിന്റെ വേസ്റ്റുകള്‍ രണ്ടു കവറുകളിലാക്കി വേണം ഉപേക്ഷിക്കാന്‍.

 

Latest News