ബെര്‍ഗാമോ- കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയിലെ ഒരു പട്ടണത്തില്‍നിന്ന് പ്രസിദ്ധീരിക്കുന്ന പത്രത്തില്‍ ഒരു മാസംമുമ്പ് വരെ ഒന്നര പേജ് ഉണ്ടായിരുന്ന ചരമ വാര്‍ത്തകള്‍ ഇപ്പോള്‍ പത്ത് പേജായി.
ലോംബാര്‍ഡിയിലെ ബെര്‍ഗാമോ പട്ടണത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ലെക്കോഡി ബെര്‍ഗാമോ പത്രത്തില്‍ ഫെബ്രുവരി ഒമ്പതിന് കുറച്ച് ചരമ വാര്‍ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ള. എന്നാല്‍ മാര്‍ച്ച് 13 ആയതോടെ ചരമ വാര്‍ത്തകള്‍ മാതം പത്ത് പേജിലായി.
ഇതു സംബന്ധിച്ച ട്വിറ്റര്‍ വീഡിയോ പോസ്റ്റില്‍ രണ്ട് തീയതികളിലേയും പത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാളും കൂടുതലാണ് ഇറ്റലിയിലെ മരണ സംഖ്യ.
വീടുകളില്‍തന്നെ കഴിയണമെന്നും കൊറോണ വെറും പനിയും ജലദോഷവുമാണെന്ന് പറയുന്നവര്‍ക്ക് ഈ പത്രങ്ങള്‍ കാണിച്ചു കൊടുക്കണമെന്നുമാണ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.






