ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊന്നു; കൗമാരപ്രായക്കാരന്‍ അറസ്റ്റില്‍


പാലക്കാട്- കൊല്ലങ്കോട് മുതലമടക്ക് സമീപം ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കൗമാരപ്രായക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. മുതലമട മുച്ചങ്കുണ്ട് മൊണ്ടിപ്പതി കോളനിയിലാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയും അനിയത്തിയും പോയ സമയം നോക്കി പെണ്‍കുട്ടിയെ സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള തെങ്ങിന്‍തോപ്പില്‍ എത്തിച്ച കൗമാരക്കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞ് നിലവിളിച്ച പെണ്‍കുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശേഷം പെണ്‍കുട്ടിയെ തിരയാന്‍ നാട്ടുകാര്‍ക്കൊപ്പം പ്രതിയും ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കിണറ്റില്‍ കണ്ടെത്തിയത്.
 

Latest News