മക്കയില്‍ സംസം വിതരണകേന്ദ്രങ്ങള്‍ അടച്ചു; അണുനശീകരണികള്‍ സൗജന്യം

മക്ക- മക്കയില്‍ കിംഗ് അബ്ദുല്ല സംസം വാട്ടര്‍ പ്രൊജക്ടിനു കീഴിലെ മുഴുവന്‍ സെയില്‍സ് ഔട്ട്‌ലെറ്റുകളും പുതിയ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചു. റിയാദില്‍ ഇന്നു മുതല്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് റിയാദ് നഗരസഭ അണുനശീകരണികള്‍  സൗജന്യമായി വിതരണം ചെയ്യും. മസ്ജിദുകളിലും നഗരസഭ അണുനശീകരണികള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇവ സൗജന്യമായി നല്‍കും

യു.എ.ഇയില്‍ നാലാഴ്ചക്കാലത്തേക്ക് മസ്ജിദുകള്‍ അടച്ചിട്ടിരിക്കയാണ്. തുര്‍ക്കിയിലും മസ്ജിദുകളില്‍ ജുമുഅ നമസ്‌കാരം അടക്കം മുഴുവന്‍ നമസ്‌കാരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. മസ്ജിദുകളില്‍ ബാങ്ക് വിളി മുഴക്കും. തുറന്നിടുന്ന മസ്ജിദുകളില്‍ തനിച്ച് നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവാദമുണ്ട്. തുര്‍ക്കിയില്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍, കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈജിപ്തില്‍ മുഴുവന്‍ വിമാന സര്‍വീസുകളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കും.  മൊറോക്കൊയിലും കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും സിനിമാ തിയേറ്ററുകളും നാടക തിയേറ്ററുകളും വിവാഹ ഓഡിറ്റോറിയങ്ങളും സ്‌പോര്‍ട്‌സ് ഹാളുകളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Latest News