അണുനശീകരണികളുടെ കാലാവധിയിൽ കൃത്രിമം: സൗദിയില്‍ വിദേശികൾ പിടിയിൽ

റിയാദ് - കാലാവധി തീർന്ന അണുനശീകരണികൾ ശേഖരിച്ച് പഴയ ഉപയോഗ കാലാവധി മായ്ച്ച് പുതിയ കാലാവധി രേഖപ്പെടുത്തി മൊത്തമായി വിതരണം ചെയ്യാൻ ശ്രമിച്ച വിദേശികളെ വിവിധ വകുപ്പുകൾ സംയുക്തമായി പിടികൂടി. റിയാദിലെ ഗോഡൗൺ കേന്ദ്രീകരിച്ചാണ് നിയമ ലംഘകർ കാലാവധി തീർന്ന അണുനശീകരണികളിൽ പുതിയ കാലാവധി രേഖപ്പെടുത്തി കൃത്രിമം നടത്തിയിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യം ഉയർന്നത് മുതലെടുത്താണ് വിദേശികൾ കാലാവധി തീർന്ന അണുനശീകരണികൾ ശേഖരിച്ച് ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തി മൊത്തമായി വിൽപന നടത്താൻ ശ്രമിച്ചത്. 


കാലാവധി തീർന്ന അണുനശീകരണികളുടെ വൻ ശേഖരം ഗൗഡൗണിൽ കണ്ടെത്തി. വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, സൗദി കസ്റ്റംസ്, സുരക്ഷാ വകുപ്പുകൾ എന്നിവ സംയുക്തമായാണ് ഗോഡൗൺ റെയ്ഡ് ചെയ്തത്. ഏഷ്യൻ വംശജരായ 11 നിയമ ലംഘകർ റെയ്ഡിനിടെ പിടിയിലായി. ഈജിപ്തുകാരനാണ് സ്ഥാപനം നടത്തിയിരുന്നത്. 

Latest News