കിയേവ്- കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 17 മുതല്‍ ബാറുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് ഉക്രെയ്ന്‍ തലസ്ഥാനമായ കിയെവ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. മറ്റ് പട്ടണങ്ങളിലേക്കുള്ള ജനങ്ങളുടെയാത്ര പരമാവധി പരിമിതപ്പെടുത്തണമെന്ന് അധികൃതര്‍ പറഞ്ഞു.
മറ്റ് രണ്ട് പ്രധാന ഉക്രേനിയന്‍ നഗരങ്ങളായ ലിവും ഒഡെസയും സമാനമായ നടപടികള്‍ കൈക്കൊള്ളുന്നതായി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് അഞ്ച് പേരെ ഉക്രെയ്‌നില്‍ ബാധിച്ചിട്ടുണ്ട്, ഒരാള്‍ മരിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനത്തിന് നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.