ന്യുദല്‍ഹി- കൊറോണ വ്യാപിക്കുന്ന ഇറാനില്‍ കുടുങ്ങിയവരില്‍ 53 പേരെ കൂടി തിരികെയെത്തിച്ചു. ഇവരെ ജയ്‌സാല്‍മറില്‍ സൈന്യം സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇതോടെ 389 പേരെ നാലു തവണയായി ഇറാനില്‍ നിന്ന് തിരികെ എത്തിച്ചു.
ഇറാനിലെ തെഹ്‌റാന്‍, ഷിറാസ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരെയാണ് തിരികെ എത്തിച്ചതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. 52 വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് തിങ്കളാഴ്ച നാട്ടിലെത്തിയത്.