കൊറോണ ജാഗ്രത: സൗദിയില്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ ഒറ്റനോട്ടത്തില്‍

റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ നടപടികള്‍ പ്രാബല്യത്തിലായി. കൊറോണ ബാധിതരുടെ എണ്ണം ഞയാറാഴ്ച രാത്രി 118 ആയി വര്‍ധിച്ചു.

1. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ 16 ദിവസത്തേക്ക് ഹാജരാകാന്‍ പാടില്ല. ആരോഗ്യ,സുരക്ഷാ,സൈനിക മേഖലകള്‍ക്ക് ബാധകമല്ല.

2. സ്വകാര്യ മേഖലയില്‍ ജീവനക്കാരെ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം.

3. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെ മാളുകളും വാണിജ്യ കേന്ദ്രങ്ങളും അടച്ചു.

4. ഭക്ഷണശാലകളിലും കഫേകളിലും ഭക്ഷണവും പാനീയങ്ങളും വിളമ്പാന്‍ പാടില്ല. പാര്‍സലുകള്‍ നല്‍കാം.

5. പാര്‍ക്ക്, ബീച്ച്, റിസോര്‍ട്ട്, ക്യാമ്പ് എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. പൊതുചടങ്ങുകള്‍ അനുവദിക്കരുത്.

6. ലേലചന്തകള്‍ അടച്ചു.

7. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ വരാന്‍ പാടില്ല. സ്വകാര്യ സ്ഥാപനങ്ങളും ഇല  ക്ടോണിക് പെയ്‌മെന്റിനു  സൗകര്യം ഏര്‍പ്പെടുത്തണം.

 

 

Latest News