റിയാദ്- സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരാകുന്നത് താല്‍ക്കാലികമായി നിര്‍ത്തി. കൊറോണ ജാഗത്രയുടെ ഭാഗമായി പ്രഖ്യാപിച്ച നടപടിയില്‍ ആരോഗ്യ, സുരക്ഷാ, സൈനിക മേഖലയെ മാത്രമാണ് ഒഴിവാക്കിയത്. 16 ദിവസത്തേക്കാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്ത്.






