ദോഹ- കൊറോണ പ്രതിരോധത്തിനായി ഖത്തറില്‍ കൂടുതല്‍ നടപടികള്‍. ഞായറാഴ്ച പുതുതായി 64 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 401 ആയി.
ശനിയാഴ്ച 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച എല്ലാവരെയും ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായ തോതില്‍ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും ഖത്തര്‍ നിര്‍ത്തിവെച്ചു. ഞായര്‍ രാത്രി പത്തുമണിമുതല്‍ ബസുകളും ടാക്‌സികളും മെട്രോയും ഓടില്ല. വിമാന സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കും.
ചരക്കുവിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും പറക്കും.






