മനാമ- ബഹ്‌റൈനില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ 16 പേരെ രോഗവിമുക്തരായതിനെത്തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ രോഗവിമുക്തരായവര്‍ ആറുപതായി. സല്‍മാബാദില്‍ ഒരു ലേബര്‍ ക്യാമ്പില്‍ നാനൂറ്് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. ആര്‍ക്കും രോഗലക്ഷണമില്ല.
വൈറസ് ബാധിച്ച ഒരാളുമായി ഇവര്‍ ഇടപഴകിയതിനെത്തുടര്‍ന്നാണ് പരിശോധന. രോഗമില്ലെങ്കിലും ഇവരെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. പൊതുയോഗങ്ങളും സംഗമങ്ങളും ഒഴിവാക്കാന്‍ ബഹ്‌റൈന്‍ സാമൂഹികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതൊടെ പ്രവാസിസംഘടനകളെല്ലാം പരിപാടികള്‍ റദ്ദാക്കി. സ്‌കൂളുകള്‍ മാര്‍ച്ച് 29 വരെ അടച്ചെങ്കിലും സി.ബി.എസ്.ഇ പരീക്ഷ നടക്കുന്നുണ്ട്. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും കാണികള്‍ കുറവാണ്.