തെഹ്‌റാന്‍- കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപരോധ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മറ്റു രാജ്യങ്ങളോട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ അഭ്യര്‍ഥന.
കൊറോണയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചവരികയാണെങ്കിലും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ശന നപടികള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ക്ക് അയച്ച കത്തില്‍ യു.എസ് ഉപരോധങ്ങള്‍ എങ്ങനെയാണ് കൊറോണക്കെതിരായ പ്രതിരോധ ശ്രമങ്ങളെ ബാധിക്കുന്നതെന്നതെന്ന് ഹസ്സന്‍ റൂഹാനി വിശദീകരിച്ചു.
വൈറസുകള്‍ക്ക് രാഷ്ട്രീയവും ഭൂമിശാസ്ത്രവുമില്ലെന്നും നിരപരാധികള്‍ കൊല്ലപ്പെടാന്‍ അനുവദിക്കുന്നത് അധാര്‍മികമാണെന്നും ഇറാന്‍ വിദേശ മന്ത്രി ജവാദ് സരീഫ് ട്വിറ്ററില്‍ പറഞ്ഞു.
കോവിഡ് 19 നെ നേരിടാന്‍ മേഖലാതലത്തിലും രാജ്യന്തര തലത്തിലും ഏകോപിത നടപടികള്‍ അനിവാര്യമാണെന്ന് ലോക നേതാക്കള്‍ക്കയച്ച കത്തില്‍ ഹസ്സന്‍ റൂഹാനി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിനും തനിച്ച് ഈ വലിയ പ്രതിസന്ധി തരണം ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.