Sorry, you need to enable JavaScript to visit this website.

മാസ്‌ക് നിര്‍മിച്ച് നല്‍കിയത് ഡി.വൈ.എഫ്.ഐ; പിതൃത്വം ഏറ്റെടുത്ത് ആര്‍.എസ്.എസ്

തൃശൂര്‍- തൃശൂര്‍ മെഡിക്കല്‍ കോളേജിന് ഡി.വൈ.എഫ്.എ നിര്‍മിച്ച് നല്‍കിയ കൊറോണ മാസ്‌കുകളുടെ പിതൃത്വം ഏറ്റെടുത്ത് ആര്‍.എസ്.എസും സേവാഭാരതിയും.

ആയിരം മാസ്‌ക് ആവശ്യപ്പെട്ടപ്പോള്‍ 20 മണിക്കൂര്‍ കൊണ്ട് 3750 മാസ്‌ക് നിര്‍മിച്ച് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാകമ്മിറ്റി മെഡിക്കല്‍ കോളേജിന് കൈമാറിയിരുന്നു. മാസ്‌ക് കൈമാറുന്ന ചിത്രം എ.എ റഹീം അടക്കമുള്ള നേതാക്കള്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഇതേ ചിത്രം പങ്കുവെച്ചാണ് സേവാഭാരതി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നിയമ നടപടികള്‍ ആരംഭിച്ചതായി ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/03/15/rahimone.jpg

ഡിവൈഎഫ്‌ഐ നേതാവ് അനൂപ് പി.ബിയുടെ കുറിപ്പ് വായിക്കാം.

നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ കള്ളത്തരം തുറന്നു കാണിക്കാന്‍ സ്‌ക്രീന്‍ഷോട്ട് വെച്ച് ഒരു പോസ്റ്റിടാന്‍ പല സഖാക്കളും സുഹൃത്തുക്കളും കുറേ നേരമായി എന്നോട് പറയുന്നുണ്ട്. എന്തിന്റെ പേരിലായാലും എന്റെ പേര് ആര്‍എസ്എസിനോട് ചേര്‍ത്ത് കാണുന്നതില്‍പരം നാണക്കേട് മറ്റൊന്നുമില്ലെന്നതു കൊണ്ട് മടിച്ചു. സംസ്ഥാന സെന്റര്‍ സഖാക്കളുടെ കൂടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വാര്‍ത്തയാക്കുന്നു .. അബദ്ധത്തില്‍ സംഭവിച്ചതല്ല തൃശ്ശൂരിലെ ആര്‍എസ്എസ് നേതാക്കന്‍മാര്‍ വരെ ഷെയര്‍ ചെയ്തിട്ടുണ്ട് .. അപ്പോള്‍ മനപൂര്‍വ്വം തന്നെ. എന്നാലും എന്റെ 'സേവാഭാരതീ'..

 

Latest News