Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹസ്തദാനം ഒഴിവാക്കണം, തിരക്കേറിയ സ്ഥലങ്ങളില്‍ പോകരുത്; സൗദി ആരോഗ്യമന്ത്രിയുടെ അഭ്യര്‍ഥന

റിയാദ്- രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഉണര്‍ത്തി.

ജലദോഷത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലുടന്‍ സ്വയം ഐസൊലേഷന്‍ പാലിക്കുകയും 937 എന്ന നമ്പറില്‍ ബന്ധപ്പെടുകയും വേണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. രോഗം ഏറ്റവും കൂടുതല്‍ പകരുന്നത് കൈകളിലൂടെയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച് 6,04,000 ലേറെ യാത്രക്കാരെ പരിശോധിച്ചിട്ടുണ്ട്. രോഗബാധ സംശയിച്ച് 4,800 ലേറെ പേര്‍ക്ക് നാഷണല്‍ ലബോറട്ടറിയില്‍ വെച്ച് ലാബ് പരിശോധനകള്‍ നടത്തി. ഇക്കൂട്ടത്തില്‍ 103 പേര്‍ക്ക് രോഗം ബാധിച്ചതായും അവശേഷിക്കുന്നവര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധനകളില്‍ വ്യക്തമായെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News