റിയാദ്- അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു കാരണം സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങള്‍ ഔദ്യോഗിക അവധിയായി പരിഗണിക്കും.
വിമാനങ്ങള്‍ റദ്ദാക്കുന്നതിനു മുമ്പായി രാജ്യത്ത് മടങ്ങിയെത്തിയവരെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദങ്ങളില്‍ നിരീക്ഷണത്തിലാക്കുകയോ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിന് ആവശ്യപ്പെടുകയോ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ മടങ്ങി എത്തുന്നവരെ പരിശോധിക്കാനും ഫലങ്ങള്‍ക്കനുസൃതമായി ഐസൊലോഷന്‍ വാര്‍ഡുകളിലാക്കാനും എല്ലാ വിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കെ, രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാരുടെ തിരിച്ചുവരവ് സംബന്ധിച്ച ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോററ്റി എന്നിവ സംയുക്തമായി നടപടികള്‍ കൈക്കൊള്ളും. ഇതു സംബനധിച്ച പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ഒരാഴ്ചക്കകം ഉണ്ടാകും.
മാര്‍ച്ച് 15 നുശേഷം രണ്ടാഴ്ചത്തേക്ക് സൗദിപൗരന്മാരായാലും വിദേശികളായാലും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ സൗദിയിലേക്ക് മടങ്ങാനാവില്ല.






