തിരുവനന്തപുരം- കൊറോണ ബാധ സംശയത്തെ തുടർന്ന് സമ്പർക്ക നിരോധനം ഏർപ്പെടുത്തി പാർപ്പിച്ചിരുന്ന സ്ഥലത്ത്‌നിന്ന് മുങ്ങിയ അമേരിക്കൻ ദമ്പതികളെ പോലീസ് കണ്ടെത്തി. വിമാനതാവളത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ലണ്ടനിൽനിന്നെത്തിയ അമേരിക്കൻ പൗരൻമാരായ ദമ്പതികളാണ് ആലപ്പുഴയിലെ ആശുപത്രിയിൽനിന്ന് മുങ്ങിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ മുങ്ങിയത്. യുകെ സ്വദേശികളായ ദമ്പതികൾ ഉച്ചയ്ക്ക്ക്ക് രണ്ടരയോടെയാണ് സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. വിനോദസഞ്ചാരികളാണെന്നും കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയതാണെന്നും ഇവർ ആശുപത്രി അധികൃതരെ അറിയിച്ചതിനെതുടർന്ന് ഇരുവരോടും കൊറോണ ഐസൊലേഷൻ വാർഡിലേക്ക് മാറാൻ നിർദ്ദേശിച്ചിരുന്നു.
പിന്നീട് മൂന്നാം നിലയിൽ കഴിയുന്ന ഐസോലേഷൻ വാർഡിലെത്തിയ ദമ്പതികളെ ആശുപത്രി സുരക്ഷാ ജീവനക്കാരും പോലീസ് എയിഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അത്യാഹിത വിഭാഗ കവാടത്തിൽ നിന്നും ആംബുലൻസിൽ 250 മീറ്റൽ അകലെ സ്ഥിതി ചെയ്യുന്ന കോവിഡ് 19 ഒ.പി െ്രെഡനേജിൽ എത്തിച്ചിരുന്നു. തുടർന്ന് വിദഗ്ദ പരിശോധനക്ക് ശേഷം വൈകുന്നേരം മൂന്നു മണിയോടെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം അഞ്ചിന് ഐസോലേഷൻ വാർഡിൽ നിന്നും ഇവർ ഒളിച്ചു കടക്കുകയായിരുന്നു.