സൗദിയില്‍നിന്ന് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങളില്ല

റിയാദ്- കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഞയാറാഴ്ച രാവിലെ 11 മുതലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ, രണ്ടാഴ്ചക്കിടയില്‍ വിമാനങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാജ്യത്ത് 24 പുതിയ കൊറോണ ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 86 ആയി വര്‍ധിച്ചിരുന്നു.

 

Latest News