ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ വിലക്കി

മസ്‌കത്ത്- കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാന്‍ ടൂറിസ്റ്റ് വിസ വിലക്കി. ഒരു മാസത്തേക്കാണു നിര്‍ത്തിയത്. ഞായറാഴ്ച ഇതു പ്രാബല്യത്തില്‍ വരും. പൊതു പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശിച്ചു.
ക്രൂസ് കപ്പലുകള്‍ ഒരു മാസത്തേക്ക് രാജ്യത്തു പ്രവേശിക്കുന്നതിനും ആഭ്യന്തര മന്ത്രി ഹമ്മൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലുള്ള പരമോന്നത സമിതി നിരോധം ഏര്‍പ്പെടുത്തി.  രാജ്യത്തെ എല്ലാ കായികപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിലെ പാഠ്യേതര പരിപാടികളും നിരോധിച്ചു. കോടതികളുടെ പ്രവര്‍ത്തനം ക്രിമിനല്‍ കേസ് നടപടിക്രമങ്ങളില്‍ ഒതുക്കി. ശീശ വലിക്കുന്നതിന് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവശ്യമില്ലെങ്കില്‍ വിദേശയാത്ര ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍ നിയന്ത്രിക്കണം. കുടുംബ ചടങ്ങുകള്‍, സിനിമക്ക് പോക്ക് എന്നിവയും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.

 

 

Latest News