Sorry, you need to enable JavaScript to visit this website.

കായംകുളം കൊച്ചുണ്ണി;  ചരിത്രം ചുരുൾ നിവർന്നു 

നാടകത്തിൽനിന്ന്‌

നല്ലവനായ മോഷ്ടാവ്- ചരിത്രത്തിൽ ഇടം നേടിയ കായംകുളം കൊച്ചുണ്ണിയുടെ കഥ പുനരാവിഷ്‌കരിച്ച സന്തോഷ് കടമ്മനിട്ടയുടെ നാടകം ജിദ്ദയിലെ പ്രേക്ഷകർക്ക് നവ്യാനുഭവമായി. പത്തനംതിട്ട ജില്ലാ സംഗമ (പി.ജെ.എസ്) ത്തിന്റെ പതിനൊന്നാം വാർഷികത്തിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. പി.ജെ.എസ് അംഗങ്ങൾ തന്നെയാണ് മുഖ്യ വേഷങ്ങൾ ചെയ്തതും. കായംകുളം കൊച്ചുണ്ണിയായി സിയാദ് പടുതോട് അരങ്ങ് തകർത്തു. 
വിലാസ് അടൂർ, മനോജ് മാത്യു, അനിൽ കുമാർ പത്തനംതിട്ട, അയൂബ് പന്തളം, ജോസഫ് വടശ്ശേരിക്കര, സാബുമോൻ പന്തളം, റോയ് ടി. ജോഷ്വ, സിയാദ് പടുതോട്, സഞ്ജയൻ നായർ, ജോസഫ് നെടിയവിള, സജി ജോർജ്, ഷാജി ഗോവിന്ദ്, സന്തോഷ് കെ. ജോൺ, ജോർജ് വർഗീസ്, നവാസ് ചിറ്റാർ, അനിൽ ജോൺ അടൂർ, ഷറഫുദ്ദീൻ മൗലവി അനിയൻ ജോർജ്, രാജേഷ് പന്തളം എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾക്ക് ജയൻ നായർ നേതൃത്വം നൽകി. സുശീലാ ജോസഫ്, നബീൽ നൗഷാദ്, ഷിബു ജോർജ് തുടങ്ങിയവർ ആശംസ അർപ്പിച്ചു.
ജിദ്ദയിലെ പ്രമുഖ ഡാൻസ് ടീച്ചർമാരായ സുധാരാജു, ബിന്ദു സണ്ണി, പ്രീതാ അജയകുമാർ, സീനത്ത് സമാൻ, അഞ്ജു നവീൻ, ഷെഫ്‌നാ റസാഖ് എന്നിവരെ ആദരിച്ചു. ഡാൻസുകളും അരങ്ങേറി. 
സൗണ്ട് എൻജിനീയർ നജീബ് വെഞ്ഞാറമൂട്, രംഗപടം ആർട്ടിസ്റ്റ് അജയകുമാർ, മിർസാ ശരീഫ്, മുംതാസ് അബ്ദുൽ റഹ്മാൻ, ജോബി ടി. ബേബി, ഓമനക്കുട്ടൻ, ഷറഫ് പത്തനംതിട്ട, സുജു കെ. രാജു എന്നിവരെ ആദരിച്ചു. റിയാ മേരി ജോർജ് അവതാരകയായിരുന്നു. 

Latest News