ന്യൂയോർക്ക്- കൊറോണ ഭീതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ കമ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വാങ്ങർടന്് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ബ്രസീലിയൻ പ്രസിഡന്റിന്റെ ഫ്‌ളോറിഡ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു. മാർ എ നിർഗോയിൽ ട്രംപുമായി ബ്രസീൽ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹം ട്രംപിന്റെ തൊട്ടുപിറകിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നു. ഇദ്ദേഹവുമായി ട്രംപോ, വൈസ് പ്രസിഡന്റ് മൈക് പെൻസോ ബന്ധപ്പെട്ടിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഫാബിയോ തന്നെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഇദ്ദേഹം ട്രംപിന് തൊട്ടടുത്ത് നിൽക്കുന്നത് വ്യക്തമാക്കാണ്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.






