ന്യൂദല്‍ഹി- ഇറാനില്‍നിന്ന് ഇന്ന് ഒഴിപ്പിച്ചു കൊണ്ടുവരുന്ന 120 ഇന്ത്യക്കാരേയും രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ സൈന്യം ഒരുക്കിയ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
എല്ലാവരേയും എയര്‍പോര്‍ട്ടില്‍ പരിശോധിച്ച ശേഷം നേരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
കൊറോണ വ്യാപിച്ചിരിക്കുന്ന ഇറാനില്‍നിന്ന് 250 പേരടങ്ങുന്ന രണ്ടാമത്തെ ബാച്ച് ശനിയാഴ്ച എത്തും. ഇവരേയും ജയ്‌സാല്‍മറില്‍ കരസേനയുടെ ദക്ഷിണ കമാന്‍ഡ് സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രതിരോധ വക്താവ് കേണല്‍ സോംബിത് ഘോഷ് പറഞ്ഞു.