പക്ഷിപനി; കോഴിക്കോട് ചിക്കന്‍ കടയില്‍ ചത്ത കോഴികള്‍ തൂവലോടെ ഫ്രീസറില്‍ 

കോഴിക്കോട്- ജില്ലയില്‍ പക്ഷിപനി പടരുന്നതിനിടെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൂവലോടെ കോഴികളെ ഫ്രീസറില്‍ വെച്ച നിലയില്‍ കണ്ടെത്തി. ചത്ത കോഴികളെയാണ് വേങ്ങേരിക്ക് സമീപം തടമ്പാട്ട്താഴത്തെ ചിക്കന്‍ കടയില്‍ നിന്ന് കണ്ടെത്തിയത്. തൂവലുകളോടെ ഫ്രീസറില്‍ കോഴികളെ സൂക്ഷിച്ചിരുന്ന ഈ കടയില്‍ ചത്ത് ദുര്‍ഗന്ധം വമിക്കുന്ന കോഴികളും ഉണ്ടായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീം അറിയിച്ചു.

ഇതേതുടര്‍ന്ന് വ്യാപാരിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. പക്ഷിപനി വ്യാപകമാകുന്നതിനിടെ വ്യാപാരികള്‍ കൊല്ലാതെ ഒളിപ്പിച്ച് വച്ച കോഴികളെ കണ്ടൈത്താനാണ് പരിശോധന നടത്തിയത്.ആയിരകണക്കിന് കോഴികളെയാണ് പക്ഷിപനിയെ തുടര്‍ന്ന് അധികൃതര്‍ കത്തിച്ചു കൊന്നത്. ജില്ലയില്‍ ചിക്കന്‍ വ്യാപാരം  താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Latest News