മലപ്പുറം സ്വദേശി റിയാദിൽ നമസ്‌കാരത്തിനിടെ മരിച്ചു 

അബൂബക്കർ

റിയാദ് - മലപ്പുറം കൊളത്തൂർ സ്വദേശി പള്ളിത്തൊടി അബൂബക്കർ (55) റിയാദിൽ നിര്യാതനായി. വ്യാഴാഴ്ച അസർ നിസ്‌കാരത്തിന് ബത്ഹ സി.ആർബിക്ക് സമീപമുള്ള മസ്ജിദിൽ പോയതായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.  മുഹമ്മദ് നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈഫുന്നീസ. മക്കൾ: ജൗഹർ അലി, ജസാന, മർജാന. മയ്യിത്ത് റിയാദിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Latest News