റീഎന്‍ട്രി വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അല്‍ ഹിന്ദ് വിമാനം ഏര്‍പ്പെടുത്തും

കോഴിക്കോട്- റീ എന്‍ട്രി വിസയില്‍ ഇന്ത്യയിലുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനായി അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അല്‍ ഹിന്ദ് അധികൃതര്‍ പറഞ്ഞു.

സൗദികള്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും മടങ്ങുന്നതിനായി അനുവദിച്ച 72 മണിക്കൂറിനുള്ളില്‍ വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പകലോ ആയിരിക്കും വിമനം. നാസ് എയര്‍ വിമാനമോ സൗദി എയര്‍ലൈന്‍സ് വിമാനമോ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. ജിദ്ദയിലേക്കോ റിയാദിലേക്കോ ആയിരിക്കും സര്‍വീസ്.

ശനിയാഴ്ച അര്‍ധ രാത്രയാണ് സൗദി അധികൃതര്‍ അനുവദിച്ച സമയം അവസാനിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനും തങ്ങളുടെ ഓഫീസുകളുമായി ബന്ധപ്പെടാമെന്ന് അല്‍ ഹിന്ദ് അറിയിച്ചു.

 

Latest News