ഉന്നാവില്‍ 12കാരിയെ തട്ടികൊണ്ടുപോയി  ബലാത്സംഗം ചെയ്ത് കൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും ക്രൂരത. പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ വയലില്‍ നിന്ന് കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കാണ്‍പൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ്  പെണ്‍കുട്ടി മരിച്ചത്.

Latest News