ന്യൂദല്‍ഹി-ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതര്‍ 73 പേര്. കേന്ദ്ര ആരോഗ്യവകുപ്പാണ് കണക്ക് പുറത്തുവിട്ടത്. രോഗബാധിതരില്‍ 17 പേര് വിദേശികളാണ്. ഇന്ന് മാത്രം പതിമൂന്ന് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150 ഇന്ത്യക്കാരെ ഇറാന് എയര്‍ വിമാനത്തില്‍ രാജ്യത്ത് തിരിച്ചെത്തിക്കും. ബാക്കിയുള്ളവരെ അടുത്ത ദിവസങ്ങളിലും തിരികെയെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ 900 പൗരന്മാരെയാണ് ഇതുവരെ തിരികെ എത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി.






