അറുപതിലേറെ ഉംറ തീര്‍ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി; കോണ്‍സുലേറ്റ് ഇടപെട്ടു

ഇന്ത്യന്‍ തീര്‍ഥാടകര്‍.. ഫയല്‍ ചിത്രം

ജിദ്ദ- വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അറുപതിലേറെ ഉംറ തീര്‍ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി. ഉംറ ഗ്രൂപ്പുമായും വിമാന കമ്പനികളുമായും ബന്ധപ്പെട്ട് ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് ഒമ്പതിനു നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നവരാണ് വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രയാസത്തിലായത്.

ഉംറ വിസയും തീര്‍ഥാടകര്‍ക്ക് പ്രവേശനവും വിലക്കുന്നതിനു മുമ്പ് സൗദി അറേബ്യയിലെത്തിയവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ സഹായത്തിനു വിളിക്കാന്‍ കോണ്‍സുലേറ്റ് ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്.

വിമാനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ 0554403023 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ആവശ്യമായ സഹായം നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News