ന്യൂദല്‍ഹി- കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കുക നിര്‍ബന്ധമില്ലെന്നും അകലം പാലിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്കുകളുടെ കരിഞ്ചന്തക്കെതിരായ പരാതികള്‍ വര്‍ധിച്ചതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
രോഗത്തിന്റെ പേരില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരാള്‍ ആളുകളില്‍നിന്ന് അല്പം അകലം പാലിക്കുകയാണെങ്കില്‍ മാസ്ക് എപ്പോഴും നിര്‍ബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഒരു ലക്ഷത്തോളം കൊറോണ പരിശോധനാ കിറ്റുകള്‍ ലഭ്യമാണെന്നും കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്കി ശേഖരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മാരകവ്യാധി പോലെ കൊറോണ പടര്‍ന്നിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊറോണ സ്ഥിരീകരിച്ചതും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം പടര്ന്നിട്ടുള്ളതും.
രാജ്യത്ത് 56 പരിശോധനാ കേന്ദ്രങ്ങളും സ്രവങ്ങള്‍ ശേഖരിക്കുന്നതിന് 56 കേന്ദ്രങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.






