ന്യൂദല്‍ഹി- പുതിയ കൊറോണ വൈറസ് ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തോട് നന്ദി പറഞ്ഞ് പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന് ജിം ഓ നെയില്‍. ചൈന അതിവേഗം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗോള്‍ഡ് മാന്‍ സാച്ചസിലെ മുന്‍ ഇക്കണോമിസ്റ്റ് കൂടിയായ അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യയില്‍ എവിടെയെങ്കിലും ആരംഭിക്കാത്തതിനു ദൈവത്തിനു നന്ദി. ഇന്ത്യന്‍ ഭരണത്തിന്റെ അവസ്ഥ വെച്ചുനോക്കുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചതുപോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല-അദ്ദേഹം പറഞ്ഞു.






