വാഷിംഗ്ടണ്‍- കൊറോണ ജാഗ്രതയുടെ ഭാഗമായി എല്ലാ വിദേശ യാത്രയും ഒഴിവാക്കാന്‍ അമേരിക്ക പൗരന്മാര്ക്ക് നിര്‍ദേശം നല്കി. വിദേശയാത്രകള്‍ ഒഴിവാക്കി രാജ്യത്തുതന്നെ തുടരാനാണ് പൗരന്മാര്ക്ക് നല്കിയ നിര്‍ദേശം. ബ്രിട്ടന് ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്ര ഒരു മാസത്തേക്ക് വിലക്കിയതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച അര്‍ധ രാത്രിമുതലാണ് വിലക്ക്.
കോവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കെ എല്ലാ രാജ്യങ്ങളും ജാഗ്രതാ നടപടികള്‍ ഊര്‍ജിതമാക്കി.
ദക്ഷിണ കൊറിയയില്‍ പുതുതായി 114 രോഗ ബാധയും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 66 ഉം രോഗബാധ 7869 ഉം ആയി.