ടെഹ്‌റാന്‍- ഇറാന്‍ സീനിയര്‍ വൈസ് പ്രസിഡന്റിനും രണ്ട് കാബിനറ്റ് മന്ത്രിമാര്‍ക്കും കൊറോണ വൈറസ് ബാധിച്ചു. രാജ്യത്തെ കൊറോണ മരണം ബുധനാഴ്ച മാത്രം 62 ആണ്. ഇതോടെ ആകെ മരണം 354 ആയി.
കോവിഡ് പ്രതിരോധ പരിപാടികളുടെ ചുമതല പ്രസിഡന്റ് ഹസന്‍ റൂഹാനി നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന് തന്നെ കൊറോണ ബാധിച്ചിരിക്കുന്നത്. 9000 സ്ഥിരീകരിച്ച കേസുകളാണ് ഇറാനിലുള്ളതെന്നും ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീരിക്ക് രോഗബാധയുണ്ടെന്ന് ഏതാനും ദിവസമായി അഭ്യൂഹമുണ്ടായിരുന്നു. ഇതിനാണ് സ്ഥിരീകരണമുണ്ടായത്. ഏതാനും ദിവസങ്ങളായി ഉന്നത തല യോഗങ്ങളിലൊന്നും അദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല.