ഖത്തറിൽ 238 പേർക്ക് കൊറോണ സ്ഥിരീകരിച്ചു, എല്ലാവരും പ്രവാസികൾ

ദോഹ- ഖത്തറിൽ ഒരൊറ്റ ദിവസത്തിനകം കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഒരൊറ്റ ദിവസം കൊണ്ട് പുതുതായി 238 കൊറോണ പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇതോടെ 262 പേർക്ക് ഖത്തറിൽ കൊറോണ സ്ഥിരീകരിച്ചു. രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ക്വാറന്റൈൻ ചെയ്തവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരെല്ലാം പ്രവാസികളാണ്. ഒരു കോംപൗണ്ടിൽ താമസിച്ചിരുന്ന പ്രവാസികളെയാണ് രോഗം പിടികൂടിയത്. ഇവരിൽ മൂന്നു പേർക്ക് ആദ്യം രോഗം സ്ഥീരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. അതേസമയം, എത്ര രോഗികളെ ക്വാറന്റൈൻ ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർ പൊതുജനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണ് ഖത്തർആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
 

Latest News