കുവൈത്ത് സിറ്റി- കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തിൽ സമ്പൂർണ്ണ പൊതുഅവധി പ്രഖ്യാപിച്ചു. ഈ മാസം 26 വരെയാണ് അവധി പ്രഖ്യാപിച്ചത്. കോഫി ഷോപ്പുകൾ, റെസ്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം നാളെ മുതൽ അടച്ചിടും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതൽ നിർത്തിവെക്കും.






