കത്വയെ നടുക്കി വീണ്ടും പീഡനം

കത്വ- ജമ്മു കശ്മീരിലെ കത്വയെ നടുക്കി വീണ്ടും പീഡനം. മൂന്ന് വയസ്സുകാരിയെയാണ് ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം പൊലീസിന് മുന്നില്‍ തുറന്നു പറഞ്ഞു. 20 കാരനായ പ്രതി മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര അറിയിച്ചത്.പീഡനത്തിന് ഇരയായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലേക്ക് എത്തുകയും കൃത്യം നടത്തുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി നിലവിളിച്ചതോടെ അമ്മ ഓടിയെത്തിയെങ്കിലും പ്രതി ഓടി ക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംഭവ സ്ഥലത്ത് വീണുപോയിരുന്നു. ഇതില്‍ നിന്ന് ഇയാള്‍ യുപി സ്വദേശിയാണെന്ന വിവരം പൊലീസിന് പിടികിട്ടി.കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. 

Latest News