ദുബായ്- ദുബായ് മെട്രോ ക്യാബിനുകളിലും സ്റ്റേഷനുകളിലും പതിവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ അണുനാശിനി പ്രയോഗവും. ഓരോ യാത്രക്കു ശേഷവും ട്രെയിനുകളിലെ സീറ്റുകള്‍, ഡോറുകള്‍, പിടിച്ചു നില്‍ക്കാനുള്ള ഹാന്‍ഡ് ബാറുകള്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. അണുവിമുക്ത ശുചീകരണ ജോലികള്‍ക്കായി 210 തൊഴിലാളികളാണുള്ളത്. എമിറേറ്റ്‌സ് വിമാനങ്ങളും ദുബായില്‍ പൊതുബസുകളും അണുനാശിനി ഉപയോഗിച്ചു വൈറസ് വിമുക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ വലുപ്പമനുസരിച്ച് അഞ്ച് മുതല്‍ ഏഴ് മിനിറ്റുവരെ നീളുന്നതാണ് അണുവിമുക്ത ജോലികള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ആര്‍.ടി.എ പുറത്തുവിട്ടു.
സൂപ്പര്‍–ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ട്രോളികളും മറ്റും ദിവസവും പലവട്ടം അണുവിമുക്തമാക്കി യൂണിയന്‍ കോ-ഓപ് അറിയിച്ചു.