മാസ്‌കിനും സാനിറ്റൈസറിനും തീവില

ദുബായ്- നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌കിനും സാനിറ്റൈസറിനും അണുനാശിനികള്‍ക്കും വന്‍വില വാങ്ങുന്നതായി പരാതി. ഇവക്ക് പൊതുവേ ക്ഷാമം നേരിടുന്നതിന് പിന്നാലെയാണ് ഉള്ള സ്ഥലങ്ങളില്‍ അമിത വില ഈടാക്കുന്നത്. ഐസോ പ്രൊപ്പൈല്‍ ലായനിക്ക് ഏഴ് ദിര്‍ഹമായിരുന്നു നേരത്തേ ഈടാക്കിയിരുന്നത്. ഇപ്പോഴതിന് മുപ്പത് ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. ഓണ്‍ലൈനിലും ഈ വിലയ്ക്കാണ് വില്‍ക്കുന്നതെന്ന് പരാതിയുണ്ട്. അതേസമയം ആളുകള്‍ അമിതമായി ഇവ വാങ്ങിക്കൊണ്ടു പോകാതിരിക്കാന്‍ മാളുകളിലും നടപടികള്‍ തുടങ്ങി. പലേടത്തും സാനിറ്റൈസറും മറ്റും ഒരാള്‍ക്ക് രണ്ടെണ്ണത്തില്‍ കൂടുതല്‍ നല്‍കില്ലെന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്.

 

Latest News