കുവൈത്തില്‍ കൊറോണ പ്രതിരോധത്തിന് നിരവധി നടപടികള്‍


കുവൈത്ത് സിറ്റി- കൊറോണ പ്രതിരോധത്തിന് ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിച്ചിരിക്കുന്നത്. അവയെന്തൊക്കെയെന്ന് ഒറ്റനോട്ടത്തില്‍

♦ രാജ്യത്തെ  എല്ലാ കര, നാവിക, വ്യോമ കവാടങ്ങളിലും കൊറോണ പരിശോധനക്ക് ആവശ്യമായ സംവിധാനം സജ്ജമാക്കി.

♦വിമാനത്താവളത്തില്‍ അഞ്ച് മൊബൈല്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു. കുവൈത്തില്‍ എത്തുന്ന യാത്രക്കാരുടെ പരിശോധനാഫലം 10-15 മിനിറ്റുകള്‍ക്കകം ലഭ്യം.

♦ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സിറിയ, ശ്രീലങ്ക, ലെബനന്‍, അസര്‍ബെയ്ജാന്‍, തുര്‍ക്കി, ജോര്‍ജിയ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി 21 രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശികള്‍ 72 മണിക്കൂറിനുള്ളില്‍ ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വീഴ്ച വരുത്തുന്നവര്‍ക്ക് പിഴയും തടവും ശിക്ഷ.

♦ഈ 21 രാജ്യങ്ങളില്‍നിന്നെത്തിയവര്‍ രണ്ടാഴ്ച നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തിലായിരിക്കണം.

♦മിക്ക സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ ദീര്‍ഘകാല അവധിക്കു പ്രേരിപ്പിക്കുന്നു.

♦കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിസ അനുവദിക്കുന്നതടക്കം നിര്‍ത്തിവെച്ചു. നയതന്ത്രവിഭാഗം വിസക്ക് നിരോധനം ബാധകമാകില്ല.

♦രോഗം മറച്ചുവക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാന്‍ നിയമം കൊണ്ടുവരും.

♦കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌ന പരിഹാര അതോറിറ്റി രൂപവത്കരിക്കും.

♦കുവൈത്തില്‍ എത്തുന്ന മുഴുവന്‍ ആളുകളും സ്വദേശി, വിദേശി ഭേദമെന്യേ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. വീടുകളിലോ സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലോ താമസിക്കാം. ആരോഗ്യമന്ത്രാലയം നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാകണം നിരീക്ഷണകാല വാസം.

♦സിനിമാ തിയറ്ററുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകളിലെ ഹാളുകള്‍ എന്നിവര്‍ താത്കാലികമായി അടച്ചുപൂട്ടി.

♦സ്‌പോര്‍ട്‌സ് ക്ലബുകള്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം.

♦രാജ്യാന്തര പ്രദര്‍ശന നഗരി വൈദ്യപരിശോധനാ കേന്ദ്രമായി മാറ്റും

♦വിവാഹ സ്വീകരണ ചടങ്ങുകള്‍ക്ക് താല്‍ക്കാലിക പന്തലുകള്‍ ഒരുക്കുന്നതിന് ലൈസന്‍സ് നല്‍കുന്നത് മുനിസിപ്പാലിറ്റി നിര്‍ത്തിവച്ചു.

 

Latest News