ജിദ്ദ- ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഈജിപ്ത് സ്വദേശിയായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് ഈജിപ്തിലേക്ക് പോകുകയായിരുന്ന ട്രാന്‍സിറ്റ് യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
എയര്‍പോര്‍ട്ടിലെ തെര്‍മല്‍ നിരീക്ഷണ ക്യാമറയില്‍ യാത്രക്കാരന്റെ ഉയര്‍ന്ന താപനില ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എയര്‍പോര്‍ട്ടില്‍വെച്ചു തന്നെ ഐസൊലേഷനിലാക്കിയ യാത്രക്കാരനെ ജിദ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാരന് ഈജിപ്തിലായിരുന്നു. ഇതോടെ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച കൊറോണ ബാധിതരുടെ എണ്ണം 21 ആയി.






